Ind disable

Monday, October 13, 2014

sampoorna

കുട്ടിയുടെ അഡ്മിഷന്‍ രജിസ്റ്ററില്‍ ഉള്ള വിവരങ്ങളും(Sampoorna) UID യില്‍ കൊടുത്തിരിക്കുന്ന വിവരങ്ങളും തമ്മില്‍ മാച്ച് ചെയ്യാത്തത് മൂലമാണ് Partially match uid യും INVALID UIDയും എന്ന് കാണപ്പെടുന്നത്. അഡ്മിഷന്‍ രജിസ്റ്ററിലേപ്പോലെ തന്നെ UID database ലും വിവരങ്ങള്‍ വരണമെങ്കില്‍ ആധാര്‍ ഡേറ്റ അപ്ഡേറ്റ് ചെയ്താല്‍ മതി. ഇതിനായി ഓണ്‍ലൈനായോ എന്‍റോള്‍മെന്റ് സ്റ്റേഷനില്‍ നേരിട്ട് ചെന്നോ അപ്ഡേറ്റ് ചെയ്യാം ഓണ്‍ലൈനായി ചെയ്യുന്നതിനു സ്കൂള്‍ ലെറ്റര്‍ ഹെഡില്‍ ഫോട്ടോ പതിച്ച് HM സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സ്കാന്‍ ചെയ്ത് അപ് ലോഡ് ചെയ്താല്‍ മതി.സാധാരണ ഒരാഴ്ചകൊണ്ട് ഡേറ്റ അപ്ഡേറ്റാകും. ഇതിനുള്ള ഏക സാങ്കേതിക ബുദ്ധിമുട്ട് UID എടുത്ത സമയത്ത് മൊബൈല്‍ നംപര്‍ നല്കിയിട്ടുണ്ടെങ്കില്‍ ആ നംപറിലേക്ക് മാത്രമെ ലോഗിന്‍ ചെയ്യാനുള്ള OTP(One Time Password) അയക്കൂ എന്നതാണ്. നംപര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാ എങ്കില്‍ കുട്ടിയുടെ രക്ഷകര്‍ത്താവിന്റെ നംപര്‍ തന്നെ നല്‍കുക കാരണം ഡാറ്റ അപ്ഡേറ്റാവുന്നതിനോടൊപ്പം OTP ലഭിക്കുന്ന നംപറും UID യുടെ കൂടെ രജിസ്റ്ററാകും Update Data Online (Click here)

No comments:

Post a Comment