അഴിമതി വിരുദ്ധ പ്രതിജ്ഞ

നാം നമ്മുടെ എല്ലാ പ്രവര്‍ത്തികളിലും സത്യസന്ധതയും സുതാര്യതയും കാത്തു സൂക്ഷിക്കുന്നതിന് അനവരതം പ്രയത്‌നിക്കുമെന്ന് ഇതിനാല്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് നിര്‍ബാധം പ്രവര്‍ത്തിക്കുമെന്നും നാം പ്രതിജ്ഞ ചെയ്യുന്നു. അഴിമതിരഹിത പ്രവര്‍ത്തനം ലക്ഷ്യമാക്കി സദാ ജാഗരൂകരായി പ്രവര്‍ത്തിക്കും. സംഘടിത പരിശ്രമത്തിലൂടെ നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുകയും ചെയ്യും. നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍ത്തവ്യങ്ങള്‍ മനസാക്ഷിക്കനുസരിച്ച് നിര്‍ഭയമായും പക്ഷഭേദമില്ലാതെയും നിറവേറ്റുമെന്ന് ഇതിനാല്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു.

No comments:
Post a Comment