Ind disable

Saturday, February 7, 2015

LSS USS

LSS/USS Registration Possible on Feb 9&10 also

സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ 2015 മാര്‍ച്ച് 28 ലേക്ക് മാറ്റിയതുകൊണ്ട്,ഫെബ്രുവരി 9, 10 തീയതികളില്‍ പരീക്ഷാര്‍ത്ഥികളെ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ട്. പല സ്കൂളുകളും പരീക്ഷാര്‍ത്ഥികളെ രജിസ്റ്റര്‍ ചെയ്യാന്‍ വീണ്ടും അവസരം തേടിയിരുന്നു. അത്തരം സ്കൂളുകള്‍ Sign In ചെയ്യുന്നതിന് പാസ്‌വേഡ് മറന്നുപോയി എന്ന തടസ്സം ഇല്ല എന്ന് ഫെബ്രുവരി 9 ന് മുമ്പു തന്നെ ഉറപ്പാക്കി അനുവദിച്ച ദിവസങ്ങളില്‍ പുതിയ പരീക്ഷാര്‍ത്ഥികളെ ഒൗദ്യോഗികമായിത്തന്നെ സ്കൂളില്‍നിന്നും രജിസ്റ്റര്‍ ചെയ്ത് ഫെബ്രുവരി 10 -ാം തീയതി 5.00 pm നു മുമ്പ് അന്തിമമാക്കുന്നതിന് വേണ്ട അറിയിപ്പുകള്‍ നല്‍കുക.
നിലവിലുള്ള കുട്ടികളുടെ വിവരങ്ങള്‍ എഡിറ്റ് / ഡിലീറ്റ് ചെയ്യാന്‍ അനുവാദമുണ്ടാവുകയില്ല.അതുകൊണ്ട് നിലവിലുള്ള പരീക്ഷാര്‍ത്ഥികളുടെ അന്തിമമാക്കിയ അവസ്ഥ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കണ്‍ട്രോള്‍ പാനല്‍ സൗകര്യം ഉപയോഗിച്ച് മാറ്റി നല്‍കരുത്.
Medium, First Language ഇവയില്‍ നിലവിലുള്ള പരീക്ഷാര്‍ത്ഥികളുടേത് മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ മാറ്റം ആവശ്യമുള്ള കുട്ടിയുടെ,
പരീക്ഷ ഏത് (LSSE/USSE) ?
സ്കൂള്‍കോഡ് ഏത് ?
അഡ്‌മിഷന്‍ നമ്പര്‍ ഏത് ?
എന്നീ വിവരങ്ങളും മാറ്റം എങ്ങനെ ആയിരിക്കണം എന്ന വിവരവും പട്ടികയായി രേഖപ്പെടുത്തി ഒരു ഉപജില്ലയില്‍ നിന്നും ഒരു ഫയല്‍ മാത്രം എന്ന വിധത്തില്‍ ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍ ഈമെയില്‍ ആയി അറിയിക്കുക. ഇത് ഫെബ്രുവരി 10 -ാം തീയതി 5.00 pm നു മുമ്പ്നല്‍കണം. ഇക്കാര്യത്തില്‍ സ്കൂളുകളുടെ അപേക്ഷ നേരിട്ട് സ്വീകരിക്കുകയില്ല.
ഫെബ്രുവരി 10 -ാം തീയതിയിലെ വിവരം അനുസരിച്ച് പുതിയ ക്വസ്റ്റ്യന്‍ പേപ്പര്‍ സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്നതിനാല്‍, ചോദ്യപേപ്പറുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് ഫെബ്രുവരി 3 ന് ഈമെയിലില്‍ നിര്‍ദ്ദേശിച്ചിരുന്നത് ബാധകമല്ല.
നിലവിലുള്ള പരീക്ഷാര്‍ത്ഥികളുടെ അന്തിമമാക്കിയ അവസ്ഥ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കണ്‍ട്രോള്‍ പാനല്‍ സൗകര്യം ഉപയോഗിച്ച് മാറ്റി നല്‍കി സ്കൂളുകളെക്കൊണ്ട് തിരുത്തലുകള്‍ നടപ്പാക്കിയാല്‍ സ്കൂളുകളുടെ അശ്രദ്ധമൂലം ഉണ്ടാകുന്ന കുഴപ്പങ്ങള്‍ക്ക് പരീക്ഷാഭവന്‍ ഉത്തരവാദിയായിരിക്കുകയില്ല എന്ന് അറിയിക്കുന്നു.
Community, CWSN Status ഇവയില്‍ നിലവിലുള്ള പരീക്ഷാര്‍ത്ഥികളുടേത് മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ ഫെബ്രുവരി 10 നു ശേഷം  28 നു മുന്‍പ് മുകളില്‍ പറഞ്ഞ അതേ രീതിയില്‍ ഈമെയില്‍ ആയി അറിയിക്കുക.
പുതിയ രജിസ്ട്രേഷനുകള്‍കൂടി വരുമ്പോള്‍ സെന്ററുകള്‍ സംബന്ധിച്ച് എന്തെങ്കിലും മാറ്റം ആവശ്യമുണ്ടെങ്കില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് അവ ഫെബ്രുവരി 11 -ാം തീയതി 1.00 pm ന് മുമ്പ്നടത്തണം. ഫെബ്രുവരി 11 -ാം തീയതി 2.00 pm ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കണ്‍ട്രോള്‍ പാനല്‍ സൗകര്യം പരിമിതപ്പെടുത്തുന്നതായിരിക്കും. ഫെബ്രുവരി 11 -ാം തീയതി 1.00 pm ന് ശേഷം പുതിയ ക്വസ്റ്റ്യന്‍ പേപ്പര്‍ സ്റ്റേറ്റ്മെന്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

No comments:

Post a Comment