Ind disable

Thursday, July 23, 2015

PRE-METRIC MINORITY SCHOLARSHIP 2014-15


പ്രീമെട്രിക്ക് 2014-15 ലെ അക്കൗണ്ട് വിവരങ്ങള്‍

2014-15 വര്‍ഷത്തെ പ്രീ മെട്രിക്ക്
 സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളില്‍
 ചിലരുടെ ആനുകൂല്യങ്ങള്‍ ബാങ്ക്
 വിശദാംശങ്ങള്‍ തെറ്റായതിനാല്‍
 നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും ആയത് എഡിറ്റ് ചെയ്ത്
 ജൂലൈ 17നകം പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ്
 സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും
 നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍
 ഇതിലെ പല വിദ്യാര്‍ഥികളുടെയും
 ബാങ്ക് വിശദാംശങ്ങള്‍ ഒറിജിനല്‍
 രേഖകളുമായി ഒത്തു നോക്കിയതില്‍ തെറ്റുകള്‍
 കാണുന്നില്ല. ഇതുമായി ബന്ധപ്പെട്ട് 
 DPI ഓഫീസിലെ ബന്ധപ്പെട്ട
 സെക്ഷനുമായി ബന്ധപ്പെട്ടപ്പോള്‍ അക്കൗണ്ടുമായി
 ബന്ധപ്പെട്ട കാരണങ്ങളാല്‍ തന്നെയാണെന്നും
 ജോയിന്റ് അക്കൗണ്ടിലെ ആദ്യ പേര്
 കുട്ടിയുടേതല്ലാത്തതോ IFSC കോഡില്‍ 0-ന് 
പകരം ഇംഗ്ലീഷ് അക്ഷരമാലയിലെ O വന്നതോ
 അക്കൗണ്ട് നമ്പരിലെ ആദ്യത്തെ
 അക്കങ്ങളായ പൂജ്യം(ഉണ്ടെങ്കില്‍ അവ) 
ഉള്‍പ്പെടാത്തതോ ആവാം കാരണമെന്ന
 മറുപടി ആണ് ലഭിച്ചത്. ഇതുമായി
 ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍
 0496 2522398 -(വടകര)
അക്കൗണ്ട് വിവരങ്ങള്‍ തിരുത്തുന്നതിന് ഇവിടെ

 നിന്നും 
ലഭിക്കുന്ന ലിങ്കിലൂടെ ലോഗിന്‍ ചെയ്യുമ്പോള്‍

 ലഭിക്കുന്ന സ്കൂളിന്റെ പേജിലെ Reports എന്ന
 പേജിലെ താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക
അപ്പോള്‍ ലഭിക്കുന്ന ജാലകങ്ങളില്‍ Failed ആയ കുട്ടികളുടെ
 ലിസ്റ്റ് ഉണ്ടെങ്കില്‍ അവരുടെ Application Id-ല്‍ ക്ലിക്ക് ചെയ്താല്‍ വിശദാംശങ്ങളടങ്ങിയ പേജ് ലഭിക്കും. ആ പേജിലെ
 Application Id-യില്‍ ക്ലിക്ക് ചെയ്താല്‍ എഡിറ്റ്
 ചെയ്യുന്നതിനുള്ള പേജ് ലഭിക്കും അക്കൗണ്ടുമായി
 ബന്ധപ്പെട്ട വിശദാംശങ്ങളാണ് എഡിറ്റ് ചെയ്യേണ്ടത്.
 അപേക്ഷയിലുള്ളത് പോലെയാണ് ബാങ്ക് അക്കൗണ്ടിലെ
 വിവരങ്ങള്‍ എന്ന് ഉറപ്പാക്കുക. വിവരങ്ങള്‍ നല്‍കി 
ചുവടെയുള്ള Update ബട്ടണ്‍ അമര്‍ത്തുക.


No comments:

Post a Comment